Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cockfighting Gangs

Kasaragod

കോ​ഴി​പ്പോ​ര് സം​ഘ​ങ്ങ​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു; ആ​റു​പേ​ർ പി​ടി​യി​ൽ

ബ​ദി​യ​ടു​ക്ക: വേ​ന​ൽ​ക്കാ​ല​മാ​യ​തോ​ടെ ജി​ല്ല​യു​ടെ വ​ട​ക്ക​ൻ അ​തി​ർ​ത്തി​മേ​ഖ​ല​യി​ൽ കോ​ഴി​പ്പോ​ര് സം​ഘ​ങ്ങ​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. ബേ​ള​യി​ൽ കോ​ഴി​പ്പോ​ര് ന​ട​ക്കു​ന്ന​താ​യു​ള്ള ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബ​ദി​യ​ടു​ക്ക പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​ഴി​പ്പോ​ര് സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട ആ​റു​പേ​ർ പി​ടി​യി​ലാ​യി.

കെ​ട്ടി​യി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഏ​ഴ് അ​ങ്ക​ക്കോ​ഴി​ക​ളെ​യും 3400 രൂ​പ​യും ഇ​വി​ടെ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

ബേ​ള സ്വ​ദേ​ശി​ക​ളാ​യ അ​നി​ൽകു​മാ​ർ (28), ഉ​ദ​യ​കു​മാ​ർ (40), ര​വി​രാ​ജ് (37), നാ​രാ​യ​ണ റൈ (42), ​അ​ക്ഷ​യ് (34), പു​ത്തി​ഗെ സ്വ​ദേ​ശി നാ​രാ​യ​ണ (42) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ എ​സ്ഐ സ​വ്യ​സാ​ചി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തു​മ്പോ​ൾ കോ​ഴി​യ​ങ്കം തു​ട​ങ്ങു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ക​യാ​യി​രു​ന്നു.

പി​ടി​ച്ചെ​ടു​ത്ത അ​ങ്ക​ക്കോ​ഴി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം ലേ​ലം ചെ​യ്യു​ക​യാ​ണ് പ​തി​വ്. മി​ക്ക​പ്പോ​ഴും ഉ​ട​മ​ക​ളു​ടെ ബി​നാ​മി​ക​ളോ കോ​ഴി​പ്പോ​ര് സം​ഘ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റു​ള്ള​വ​രോ ത​ന്നെ​യാ​കും ഇ​വ​യെ ലേ​ലം വി​ളി​ച്ചെ​ടു​ക്കു​ക​യെ​ന്ന​താ​ണ് അ​നു​ഭ​വ​മെ​ന്ന് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

Latest News

Up